SEED News

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റാബിസ്‌ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  റാബിസ്‌ ബോധവൽക്കരണം  സംഘടിപ്പിച്ചു. റാബിസ്‌ രോഗത്തെകുറിച്ച്‌‌ മനസ്സിലാക്കാനും രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെകുറിച്ചറിയാനും ബോധവത്കരണ സെമിനാർ സഹായകമായി.
പരിപാടി അലനല്ലൂർ PHC ഹെൽത്ത്‌ ഇൻസ്പെക്ടർ പി.യു സുഹൈൽ‌ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം‌‌ അദ്ധ്യക്ഷത വഹിച്ചു. പേവിഷബാധയെ പറ്റിയും പേവിഷബാധയേറ്റാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷകളെകുറിച്ചും ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്സ്‌ എൻ.എസ്‌ സ്മിത മോൾ ക്ലാസ്സെടുത്തു. മിഡ്‌ ലെവൽ സർവ്വീസ്‌ പ്രൊവൈഡർ സി അക്ഷയ, സീഡ് കോ-ഓർഡിനേറ്റർമാരായ കെ പിഫായിക് റോഷൻ , പി നബീൽ ഷ   അധ്യാപകരായ, കെ.എ മിന്നത്ത്‌, ടി. ഹബീബ, എം.പി മിനീഷ , എം ഷബാന ഷിബില, ഐ.ബേബി സൽവ,  എൻ ഷാഹിദ്‌ സഫർ,  എന്നിവർ സംബന്ധിച്ചു.

June 18
12:53 2024

Write a Comment

Related News